ജീവിതത്തിൻ്റെ 3/1 ഭാഗവും മനുഷ്യർ ഉറങ്ങാനാണ് ഉപയോഗിക്കുന്നത് അതിനാൽ തന്നെ ഇങ്ങനെ ഉറങ്ങുമ്പോൾ
സ്വപ്നം കാണാത്തവരായി ആരുമുണ്ടാകില്ല,
നിങ്ങൾ സ്വപ്നങ്ങളെ കുറിച്ച് ഒരുപാട് കോമൺ ഫാക്ട്സ് കേട്ടിട്ടുണ്ടായിരിക്കും.
ഉറക്കത്തിൽ നിന്നുണർന്നാൽ ഉടനെ നിങ്ങൾ കണ്ട സ്വപ്നം മറന്നുപോകും, കൂടുതൽ പേരും സ്വപ്നം കാണുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് ആയിട്ടായിരിക്കും, സ്വപ്നത്തിൽ കാണുന്ന മുഖങ്ങൾ എല്ലാം ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടായിരിക്കും, എന്നിങ്ങനെ, എന്നാൽ നമ്മൾ ഇന്ന് നോക്കാൻ പോകുന്നത് നിങ്ങൾ അധികം കേട്ടിരിക്കാൻ സാധ്യതയില്ലാത്ത, സ്വപ്നങ്ങളെ കുറിച്ചുള്ള 10 കിടിലൻ സൈക്കോളജിക്കൽ ഫാക്ടസ് ആണ്.
1. അന്ധരായവരും സ്വപ്നം കാണും (Blind people also dream)
നിങ്ങൾ എപ്പോഴെങ്കിലം ചിന്തിച്ചിട്ടുണ്ടോ, ജന്മനാ കാഴ്ചശക്തി ഇല്ലാത്തവർക്ക് സ്വപ്നം കാണാൻ കഴിയുമോ? കഴിയുമെങ്കിൽ എന്തായിരിക്കും കാണുക എന്ന്?
1999ൽ നടന്ന ഒരു പഠനത്തിൻ്റെ ഭാഗമായി അന്ധരായ 15 ആളുകളുടെ 372 സ്വപ്നങ്ങൾ പരിശോധിച്ചു. ഇതിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞത് അന്ധരായ ആളുകളുടെ സ്വപ്നവും കാഴ്ചശക്തിയുള്ളവരുടെ സ്വപ്നവും കൂടുതലും സാമ്യമുള്ളതായിരുന്നു എന്നാണ്.
എന്നാൽ ജന്മനാ അന്ധനായ ഒരാൾ കൂടുതലായും സ്വപ്നങ്ങൾ എക്സ്പീരിയൻസ് ചെയ്യുന്നത് സ്വാദ്, മണം , ശബ്ദം, തൊടുക എന്നിവയിലൂടെ ആയിരിക്കും.
ജന്മനാ അന്ധരല്ലെങ്കിലും 5 വയസ്സിനും 7 വയസ്സിനും ഇടയിൽ അന്ധരായ കുട്ടികൾക്ക് അന്ധരായി ജനിച്ചവരേക്കാൾ കൂടുതൽ ദൃശ്യ സ്വപ്‌നങ്ങൾ (visual dreams) കാണാൻ സാധിക്കുന്നു, എന്നാൽ ഇവരേക്കാൾ ദൃശ്യ സ്വപ്‌നങ്ങൾ കാണുക 7 വയസ്സിനു ശേഷം ജീവിതത്തിൽ അന്ധരായവരായിരിക്കും.
ഒരു വ്യക്തി ജീവിതത്തിൽ പിന്നീട് അന്ധനാകുമ്പോൾ അവരുടെ സ്വപ്നങ്ങളിൽ കൂടുതൽ ദൃശ്യപരമായ ഉള്ളടക്കം അനുഭവപ്പെടുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
2. ഉറക്കത്തിന്റെ സ്ഥാനം സ്വപ്നത്തെ തീരുമാനിക്കുന്നു (Sleeping position decide your dream)
നിങ്ങൾ കാണുന്ന പല സ്വപ്നങ്ങളും നിങ്ങളുടെ സ്ലീപിങ്ങ് പൊസിഷനെ ആശ്രയിച്ചിരിക്കുന്നവയാണ്.
വയറു താഴേക്കാക്കി കമഴ്ന്നു കിടക്കുന്നവരായിരിക്കും കൂടുതലായും സെക്സുമായി ബന്ധപ്പെട്ട സ്വപനങ്ങൾ കാണുന്നവർ, ഇങ്ങനെയുള്ള സ്വപ്നങ്ങളെ wet dreams എന്നാണ് പറയുന്നത്.
ഇത്തരത്തിലുള്ള സ്വപ്നങ്ങൾ കാണുന്നത് വഴി നിങ്ങൾക്ക് ഉറക്കത്തിൽ തന്നെ ejaculation നടക്കാനും സാധ്യതയുണ്ട്,
ഇടതുവശത്തേക്ക് ചെരിഞ്ഞു കിടക്കുന്നവർ ആയിരിക്കും കൂടുതലും പേടിസ്വപ്നം കാണുന്നത്,
വലതുവശത്തേക്ക് ചെരിഞ്ഞു കിടക്കുന്നവർ പോസിറ്റീവ് ആയ സ്വപ്നങ്ങൾ കാണാനാണ് ചാൻസ് കൂടുതൽ എന്നുമാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്.
എന്നാൽ കംഫോർട് ആയ പൊസിഷനിൽ കിടക്കുന്നതിന് പകരം ഇഷ്ടമുള്ള സ്വപ്നങ്ങൾ കാണാൻ മറ്റേതെങ്കിലും തരത്തിൽ കിടക്കുന്നത് നിങ്ങളുടെ സ്ലീപിങ്ങ് ക്വാളിറ്റിയെ വലിയ രീതിയിൽ ബാധിക്കും.
3. സാങ്കേതികവിദ്യ സ്വപ്നത്തിൽ നിരോധിച്ചിരിക്കുന്നു (Technology prohibited in dreams)
"നിത്യ ജീവിതത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന മൊബൈൽ ഫോൺ എന്തുകൊണ്ടാണ് സ്വപ്നങ്ങളിൽ അപൂർവമായി മാത്രം പ്രത്യക്ഷപ്പെടുന്നത്"
56,000ൽ അതികം ആളുകൾ like ചെയ്യുകയും 20,000ൽ അതികം ആളുകൾ retweet ചെയ്യുകയും ചെയ്ത ബ്രെണ്ടൻ ക്രെഡൻസ് (Brendan Credence) എന്ന ഒരു വ്യക്തിയുടെ ട്വീറ്റ് ആണിത്.
16,000 dream റിപോർട്സ് വെച്ച് നടത്തിയ സർവേയിൽ കണ്ടെത്താൻ കഴിഞ്ഞത് മൊബൈൽ ഫോൺസ് വെറും രണ്ടോ മുന്നോ ശതമാനം ആളുകൾക്ക് മാത്രമാണ് സ്വപ്നം കണ്ടിട്ടുള്ളത് എന്നാണ്.
ഇതിനെ കുറിച്ച് 'why we dream' എന്ന പുസ്തകത്തിൻ്റെ author ആയ 'Alice Robb' പറഞ്ഞത് മനുഷ്യർ കൂടുതലായും സ്വപ്നം കാണുന്നത് പൂർവികരുടെ കാലം മുതലുള്ള കാര്യങ്ങളാണ്. വന്യജീകൾ ആക്രമിക്കാൻ വരുന്നതോ, നമ്മളെ ആരെങ്കിലും ഒടിക്കുന്നതോ, മറ്റോ ആയിരിക്കും.
അതിനാലാണ് ഈ അടുത്ത കാലങ്ങളിലെ കണ്ടുപിടുത്തങ്ങൾ ആയ മൊബൈൽ ഫോൺ എല്ലാം സ്വപ്നങ്ങളിൽ അപൂർവമായി മാത്രം കാണുന്നത്
4. സ്വപ്നങ്ങളിൽ നിന്നുമുള്ള കണ്ടുപിടിത്തങ്ങൾ (Inventions and Inspirations from dreams)
ലോകത്തിലെ ഏറ്റവും പ്രശസ്തരായ പല കലാകാരന്മാരുടെയും ശാസ്ത്രജ്ഞരുടെയും വിജയത്തിന് തുടക്കം സ്വപ്നങ്ങളിൽ നിന്നാണ് എന്നുപറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
എന്നാൽ കേട്ടോളൂ, Actor Arnold നായകനായി അഭിനയിച്ച ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ Terminator എന്ന സിനിമയുടെ ആശയം Director James Cameronന് ലഭിച്ചത് പനിപിടിച്ച് ഉറങ്ങുന്നതിനിടയിൽ കണ്ട ഒരു സ്വപ്നത്തിൽ നിന്നായിരുന്നു, മാത്രമല്ല ടൈറ്റാനിക്കിലെ പല രംഗങ്ങൾ തനിക്ക് സ്വപ്നത്തിൽ നിന്ന് ലഭിച്ചതാണ് എന്ന് Cameron പറഞ്ഞിട്ടുണ്ട്.
കൂടാതെ ലോകത്തെ തന്നെ ഞെട്ടിച്ച കണ്ടുപിടുത്തങ്ങളായ Google, Sewing Machine, structure of atom, DNA, Periodic table, എന്നിവയെല്ലാം സ്വപ്നങ്ങളിൽ നിന്നായിരുന്നു. ഈ കണ്ടുപിടുത്തങ്ങളുടെയെല്ലാം പുറകിലുള്ളവർ നല്ല രീതിയിൽ ഉറങ്ങിയിട്ടില്ലെങ്കിൽ ഒരുപക്ഷെ ഈ ലോകം മറ്റൊരു രീതിയിൽ ആയിരുന്നേനെ. അതിനാൽ നിങ്ങൾ കാണുന്ന എല്ലാ സ്വപ്നങ്ങളും തള്ളികളായത്തിരിക്കുക. അതായിരിക്കാം നാളെയുടെ പ്രതീക്ഷ.
5. അനങ്ങാൻ കഴിയാത്ത നിങ്ങളുടെ ശരീരം (Immovable body of you)
ലോകത്തിലെ 40% ആളുകളും ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള ഒരവസ്ഥയാണ് sleep paralysis. ഇതൊരുതരം ദുസ്വപ്നമാണ്. ഉറക്കത്തിൽ നിന്ന് ഉണരാൻ പോകുമ്പോൾ നമ്മുടെ മുകളിൽ രാക്ഷസൻ്റെ പോലെയുള്ള ഒരു രൂപം ഇരിക്കുന്നതായി തോന്നാം. അല്ലെങ്കിൽ നമ്മുടെ കഴുത്തിലാരെങ്കിലും പിടിച്ചമർത്തുന്നതായി feel ചെയ്യാം, എന്നാൽ ഏറ്റവും ഭീകരമായ കാര്യം എന്തെന്നാൽ ഇത് എക്സ്പീരിയൻസ് ചെയ്തുകൊണ്ടിരിക്കുമ്പോൾ നമുക്ക് ശരീരം ഒട്ടും അനക്കാൻ സാധിക്കില്ല എന്നതാണ്. മാത്രമല്ല നമ്മുടെ ശബ്ദവും പുറത്തേക്ക് വരില്ല, പേടിച്ച് വലഞ്ഞ് നമ്മൾ ഒരുപാടു എഴുന്നേൽക്കാൻ ശ്രമിക്കുമെങ്കിലും നമ്മുടെ ശരീരം അതിനനുവധിക്കില്ല. ഇങ്ങനെ സംഭവിക്കാനുള്ള കാരണം നമ്മുടെ തലച്ചോറിന്റെ പ്രവർത്തനവും ശരീരത്തിൻ്റെ പ്രവർത്തനവും തമ്മിൽ sync ആവാതെ വരുന്നതാണ്. സ്വപ്നം കണ്ട് ഭയന്ന നമ്മുടെ മനസ്സിൽ എഴുന്നേൽക്കണം എന്ന ആഗ്രഹം വരുകയും എന്നാൽ തലച്ചോറിന് ഈ സന്ദേശം ശരീരത്തിലേക്ക് എത്തിക്കാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ ഒരു emotional reaction ആയി നമ്മൾ കൂടുതൽ ടെൻഷൻ ആവുന്നു.
നമ്മുടെ ഉറക്കത്തിന്റെ ക്വാളിറ്റി മെച്ചപ്പെടുത്തുന്നത് വഴി sleep paralysis നമുക്ക് തടയാൻ സാധിക്കും. അതിനായി എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക, distractions ഇല്ലാത്ത കംഫോർട് ആയ അന്തരീക്ഷം ഉറങ്ങാനായി തിരഞ്ഞെടുക്കുക.
6. മൃഗങ്ങളും സ്വപ്നം കാണും (Animals probably dream)
നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലെ ഉറങ്ങിക്കിടക്കുന്ന നായ ഇടക്ക് വാലാട്ടുന്നത് അല്ലെങ്കിൽ പൂച്ച കാലിളക്കുന്നത്. ഇതെല്ലാം അവ സ്വപ്നം കണ്ടുകൊണ്ടാണ് ചെയ്യുന്നത് എന്ന് നിങ്ങൾക്കറിയുമോ? അതെ മൃഗങ്ങൾക്കും മനുഷ്യരെ പോലെ സ്വപ്നം കാണാനുള്ള കഴിവുണ്ട്.
മനുഷ്യർ ഉറങ്ങുമ്പോൾ ഏറ്റവും കൂടുതൽ സ്വപ്നം കാണാൻ സാധ്യതയുള്ള REM (Rapid eye movement) അവസ്ഥ എല്ലാ മൃഗങ്ങളും ഉറക്കത്തിൽ എക്സ്പീരിയൻസ് ചെയ്യാറുണ്ട്.
"Journal elife researchers" നടത്തിയ ഒരു പഠനത്തിൻ്റെ ഭാഗമായി കുറച്ചു എലികൾക്ക് അവയുടെ ഭക്ഷണം കാണിക്കുകയും, ശേഷം അവയെ ഉറക്കുകയും ചെയ്തപ്പോൾ പല എലികളുടെയും തലച്ചോറിലെ ചില cellsൽ ആ ഭക്ഷണം എങ്ങനെ ലഭിക്കും എന്ന് സ്വപ്നം കണ്ടതായി തെളിയിച്ചിട്ടുണ്ട്.
2001ൽ നടന്ന മറ്റൊരു പഠനത്തിൽ ചില എലികളെ ഒരു mazeൽ ആക്കുകയും അവയുടെ തലച്ചോറിന്റെ പാറ്റേൺ റെക്കോർഡ് ചെയ്യുകയും ചെയ്തു, ശേഷം ഇവ ഉറങ്ങുമ്പോൾ mazeൽ ഉണ്ടായിരുന്നപ്പോൾ ഉള്ള അതേ ബ്രെയിൻ പാറ്റേൺ ഉണ്ടാവുകയും, ശാസ്ത്രജ്ഞർ ആ പാറ്റേൺസ് നിരീക്ഷിച്ച് എലികൾ ഇപ്പൊൾ mazeൻ്റെ ഏത് ഭാഗമാണ് സ്വപ്നം കാണുന്നത് എന്ന് മനസ്സിലാക്കുകയും ചെയ്തു.
7 . നിങ്ങളുടെ സ്വപ്നം നിങ്ങൾക്ക് ഡിസൈൻ ചെയ്യാം (You can design your dreams)
നിങ്ങൾ നിങ്ങളുടെ crushമൊത്ത് സിനിമക്ക് പോകുന്നതും ബൈക്കിൽ കറങ്ങുന്നതുമെല്ലാം ദിവാസ്വപ്നം കാണാറില്ലേ, എന്നാൽ ഇതെല്ലാം ശരിക്കും സംഭവിക്കുമ്പോൾ ഉണ്ടാകുന്ന അതേ സന്തോഷത്തോടെയും ത്രില്ലോടെയും ഉറങ്ങുമ്പോൾ സ്വപ്നം കാണാനും ആ സ്വപ്നം നിങ്ങൾക്ക് കൺട്രോൾ ചെയ്യാനും കഴിഞ്ഞാൽ എങ്ങനെ ഉണ്ടാകും?
അതേ ഈ പ്രതിഭാസത്തിൻ്റെ പേരാണ് ലൂസിഡ് ഡ്രീമിങ്ങ് (lucid dreaming), നമ്മൾ സ്വപ്നം കാണുകയാണ് എന്ന ബോധത്തോടെ സ്വപ്നം കാണുകയും ആ സ്വപ്നത്തിൽ നമ്മളാഗ്രഹിക്കുന്ന കര്യങ്ങൾ മാത്രം സംഭവിക്കുകയും ചെയ്യും.
Lucid dreamൻ്റെ പ്രത്യേകത എന്തെന്നാൽ അതിൽ കോൺട്രോൾസ് ഒന്നും ഉണ്ടാകില്ല എന്നതാണ്. നമുക്ക് വേണമെങ്കിൽ പറക്കാം ബുർജ് ഖലീഫയുടെ മുകളിൽ കയറിയിരിക്കാം ഇതെല്ലാം നമ്മുടെ ഭാവനക്കനുസരിച്ചിരിക്കും.
Lucid dream കാണാനായി ഒരു dream journalൽ നിങ്ങൾ എപ്പോൾ സ്വപ്നം കണ്ടുണർന്നാലും മറന്നു പോകുന്നതിനു മുൻപ് എഴുതുക,
ഉറങ്ങാൻ കിടക്കുന്ന സമയത്ത് 5 മണിക്കൂറിന് ശേഷം ഒരു അലാറം വെച്ച് എഴുന്നേൽക്കുക. ശേഷം പുസ്തകം വായിക്കുന്ന പോലെ എന്തെങ്കിലും quite ആയ activity 30 minute ചെയ്യുക, വീണ്ടും ഉറങ്ങുക,
എപ്പോഴും ഇത് സ്വപ്നമാണോ അതോ റിയാലിറ്റി ആണോ എന്ന് ചെക്ക് ചെയ്യുക, ഇതിനായി ഒരു ചുവരിൽ കൈ വച്ചമർത്തുക, കൈ ചുവരിനുള്ളിലേക്ക് പോയാൽ അത് സ്വപ്നം ആയിരിക്കും.
നിങ്ങൾ ഏറ്റവും പേടിക്കുന്ന കാര്യം Lucid dream വഴി കാണുന്നത് റിയാലിറ്റിയിൽ ആ പേടി ഇല്ലാതാക്കാൻ സഹായിക്കുന്നു.
The matrix, inception എന്നീ സിനിമകൾ lucid dreamingനെ ആസ്പദമാക്കി ഇറങ്ങിയതാണ്
8. മരണത്തിനു ശേഷം ഉണരുക (Woke up after death)
നമുക്ക് പ്രിയപെട്ട പലരും മരണപ്പെടുന്നതായും അവരുടെ മരണത്തെ കുറിച്ചോർത്ത് നമ്മൾ സങ്കടപ്പെടുന്നതും അവരുടെ മരണാനന്തര ചടങ്ങുകൾ നടക്കുന്നതുമെല്ലാം നമ്മുടെ സ്വപ്നത്തിൽ നാം കണ്ടിട്ടുണ്ടാകും.
എന്നാൽ നമ്മുടെ സ്വപ്നത്തിൽ നമ്മൾ തന്നെ ഉയരത്തിൽ നിന്ന് വീണ് മരിക്കുന്നതായൊ അല്ലെങ്കിൽ ആരെങ്കിലും കൊല്ലുന്നതായോ കണ്ടിട്ടുണ്ടാകാം എന്നാൽ നിങ്ങൾ സ്വപ്നത്തിൽ മരിക്കുന്ന ആ ഒരു സെക്കൻഡിൽ തന്നെ ഞെട്ടി ഉണർന്നിട്ടുമുണ്ടാകും,
ഇതിൻ്റെ കാരണം എന്ന് പറയപ്പെടുന്നത് നമ്മുടെ തലച്ചോറിന് മരണത്തിന് ശേഷം എന്താണ് സംഭവിക്കുക എന്നറിയാത്തതു കൊണ്ടാണ് എന്നാണ്,
9. സ്വപ്നം കാണാനുള്ള ലഹരി (Drug for dreaming)
സ്വപ്നങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്ന ആളുകളുണ്ട്, ഒരിക്കലും സ്വപ്നത്തിൽ നിന്ന് ഉണരാതിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവർ, ഇങ്ങനെ ആഗ്രഹിക്കുന്നവർക്കൊരു സന്തോഷ വാർത്തയുണ്ട്, DMT (Dimethyltryptamine) എന്നറിയപ്പെടുന്ന ഒരു drug ഉപയോഗിക്കുന്നതിലൂടെ പകലോ രാത്രിയോ എന്നില്ലാതെ എപ്പോൾ വേണമെങ്കിലും സ്വപ്നം കാണാൻ കഴിയും Amazon rainforestലെ ചില ചെടികളിൽ നിന്ന് ഉണ്ടാക്കുന്ന ഈ drug ഉപയോഗിച്ചാൽ പിന്നെ ഹാലൂസിനേഷൻൻ്റെ ഒരു ലോകത്തായിരിക്കും.
DMTയുടെ കൂടുതലായും കണ്ടു വരുന്ന പാർശ്വ ഫലങ്ങൾ (side effects), increased heart rate, increased blood pressure, chest pain എന്നിവയാണ്.
10. ആണുങ്ങളും പെണ്ണുങ്ങളും വ്യത്യസ്തമായാണ് സ്വപ്നം കാണുക (Men and women dream differently)
സ്ത്രീകളും പുരുഷന്മാരും കാണുന്ന സ്വപ്നങ്ങളിൽ പല വ്യത്യാസങ്ങളും ഉണ്ടായിരിക്കും, സ്ത്രീകൾ കൂടുതലായും emotionally ആയിട്ടുള്ള സ്വപ്നങ്ങൾ ആയിരിക്കും കാണുക എന്നാൽ പുരുഷന്മാരാണെങ്കിൽ കൂടുതലായും അക്ക്രമാസക്തമായ സ്വപ്നങ്ങൾ ആയിരിക്കും, പുരുഷൻ മാരുടെ സ്വപ്നത്തിൽ കൂടുതലായും പുരുഷന്മാരായിരിക്കും ഉണ്ടാകുക എന്നാൽ സ്ത്രീകൾ കാണുന്നത് പുരുഷൻ മാരെയും സ്ത്രീകളെയും തുല്ല്യ അനുപാതത്തിൽ ആയിരിക്കും.
പുരുഷന്മാർ സ്വപ്നം കാണുന്നതിനേക്കാൾ ഇരട്ടി സ്വപ്നം സ്ത്രീകൾ കാണുന്നുണ്ട് മാത്രമല്ല 95% സ്ത്രീകൾക്കും അവരുടെ സ്വപ്നം ഓർത്തു പറയാൻ കഴിയും എന്നൽ പുരുഷന്മാരിൽ 80% ആളുകൾക്ക് മാത്രമേ ഇതിന് സാധിക്കൂ.