നിങ്ങൾക്ക് ഒരുപാട് ആളുകളുള്ള സ്ഥലങ്ങളിൽ പോകാൻ മടി തോന്നാറുണ്ടോ, അല്ലെങ്കിൽ അപരിചിതരെ പരിചയപ്പെടുമ്പോൾ എന്താണ് സംസാരിക്കേണ്ടത് എന്നറിയാതെ മാറിനിൽക്കേണ്ടി വന്നിട്ടുണ്ടോ? എന്നാൽ നിങ്ങൾ ഒരു shy personality ഉള്ള ആളാണ്.
Shyness (നാണം) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്, നമുക്ക് ചെയ്യാനോ പറയാനോ ആഗ്രഹമുള്ള കാര്യങ്ങൾ മറ്റുള്ളവർ എന്തു വിചാരിക്കും, അല്ലെങ്കിൽ തെറ്റിപോയലോ എന്നീ ഭയങ്ങൾ കാരണം വേണ്ട എന്ന് തീരുമാനിക്കുന്നതാണ്.
ചെറിയ രീതിയിലുള്ള shyness മിക്ക ആളുകളിലും ഉണ്ടായിരിക്കും. ഇത് എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാവുന്നതെയൊള്ളു.
എന്നാൽ ചില ആളുകൾക്ക് സമൂഹവുമായി ഇടപഴകുമ്പോൾ വളരെ അധികം ഭയം തോന്നാറുണ്ട്. ഇതവർക്ക് ഉത്കണ്ഠ (anxiety), വിഷാദം (depression) എന്നിങ്ങനെയുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു.അതിനാൽ നിങ്ങളൊരു shy personality ആണോ എന്ന് തിരിച്ചറിയുകയും, ആണെങ്കിൽ അതിൽനിന്ന് പുറത്തുകടക്കേണ്ടതും അത്യാവശ്യമാണ്.
അതെങ്ങനെയാണ് എന്നറിയാനായി താഴെയുള്ള വീഡിയോ കാണൂ.