2022, നവംബർ 3, വ്യാഴാഴ്‌ച

നിങ്ങളെ ആരെങ്കിലും രഹസ്യമായി ഇഷ്ടപെടുന്നുണ്ടോ എന്നറിയാനുള്ള 10 മാർഗങ്ങൾ

0

നിങ്ങൾ ആരുടെയെങ്കിലും കൂടെ ഒരുപാടു സമയം ചിലവഴിച്ച ശേഷം നിങ്ങൾക്ക് തോന്നിട്ടില്ലെ അവർക്കെന്നെ ഇഷ്ടമാണോ, അവനെന്തിനായിരിക്കൂം എന്നെ അങ്ങനെ നോക്കിയത്, അല്ലെങ്കിൽ അവളെന്തിനായിരിക്കും എന്നോടങ്ങനെ പറഞ്ഞത്, അയാൾക്കെിന്നോടെന്തെങ്കിലും ഫീലിങ്ങ്സ് ഉണ്ടോ, ഇങ്ങനെ ഒരുപാട് സംശയങ്ങൾ ഉണ്ടായിരിക്കും.


ഒരാൾക്ക് നമ്മളെ ഇഷ്ടമായിട്ടും അയാളത് മറച്ചുവെക്കാൻ ശ്രമിക്കുമ്പോഴും അയാളുടെ മനസ്സിലുള്ളത് എന്താണെന്ന് തിരിച്ചറിയാൻ നമ്മൾ ആഗ്രഹിക്കും. എന്നാൽ ഒരാളുടെ മനസ്സറിയുക എന്നത്  കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്.


അതിനാൽ ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ഒരാളുടെ Body language ഉം, അവരുടെ പെരുമാറ്റത്തിൽ വരുന്ന മാറ്റങ്ങളും എല്ലാം നിരീക്ഷിച്ചുകൊണ്ട്, അവർക്ക് നമ്മളെ ഇഷ്ടമാണോ എന്ന് എങ്ങനെ മനസ്സിലാക്കാം എന്നതാണ്.



1. Always try to impress you - അവരെപ്പോഴും നിങ്ങളെ impress ചെയ്യാൻ ശ്രമിക്കുന്നു


അവർ നിങ്ങളോടു സംസാരിക്കുന്നതെപ്പോഴും നിങ്ങളെ impress ചെയ്യാൻ വേണ്ടിയായിരിക്കും. അതിനായി അവർ നിങ്ങളോടു എപ്പോഴും രസകരമായ  ഒരുപാടു ചോദ്യങ്ങൾ ചൊതിക്കും, നിങ്ങളുടെ പാഷൻ എന്താണ്, ഹോബി എന്താണ്, ഏത് സിനിമാതാരത്തെയാണിഷ്ടം ഇങ്ങനെയൊക്കെ. പിന്നീട് നിങ്ങളെ ഒരുപാട് അഭിനന്ദിക്കും. ഈ ഡ്രസ്സ് നന്നായിട്ടുണ്ടല്ലോ, hairstyle കൊള്ളാം, etc… 


കൂടാതെ അവരുടെ ഒരുപാട് പേഴ്സണൽ കാര്യങ്ങളും അവർക്കേറ്റവും ഇഷ്ടപെട്ട സാധനങ്ങളുമെല്ലാം നിങ്ങളുമായി ഷെയർ ചെയ്യും, എല്ലാകാര്യങ്ങളിലും നിങ്ങളുടെ അഭിപ്രായങ്ങൾ ചോതിക്കുകയും, ഇതുവഴി നിങ്ങൾ അവർക്ക് വളരെ പ്രധാനപ്പെട്ട ആളാണ് എന്ന് തോന്നിപ്പിക്കുകയും ചെയ്യും.


നിങ്ങൾ അവരോടുപറഞ്ഞ ഓരോ ചെറിയ കാര്യങ്ങൾ പോലും അവർ ഓർത്തിരിക്കുന്നുണ്ടായിരിക്കും. ഉദാഹരണത്തിന് എന്തെങ്കിലും സ്പെഷ്യൽ ദാറ്റ്സ്, അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിലുള്ളവരുടെ പേരുകൾ, ഇതെല്ലാം.


ഇനി ചാറ്റിങ്ൻ്റെ കാര്യമെടുത്താൽ അവരായിരിക്കും എപ്പോഴും ആദ്യം മെസ്സേജ് അയക്കുന്നതും പെട്ടന്ന്തന്നെ റിപ്ലൈ തരുന്നതുമെല്ലാം. കൂടാതെ നിങ്ങൾ പറഞ്ഞ കാര്യങ്ങൾക്കെല്ലാം ഒരുപാട് പിന്തുണ നൽകുകയും ചെയ്യും.


2. Body language speaks to you - അവരുടെ body language നിങ്ങൾക്ക് പറഞ്ഞുതരും


അവർ നിങ്ങളുടെ കൂടെ ഉള്ളപ്പോൾ അവരുടെ body language ശ്രദ്ധിച്ചാൽ അതിൽ ഒരുപാടു മാറ്റങ്ങൾ കാണാൻ സാധിക്കും.


നിങ്ങൾ അടുത്തെത്തുമ്പോൾ അവർക്ക് അത്രയും സമയമില്ലാത്ത ഒരു പ്രത്യേക പരിഭ്രമം കാണാൻ കഴിയും.


കൂടാതെ നിങ്ങളറിയാതെ അവരെപ്പോഴും നിങ്ങളെ നോക്കുന്നുണ്ടായിരിക്കും. എന്നാൽ നുങ്ങളടുത്തുള്ളപ്പോൾ അവരെപ്പോഴും ഒരു open body language ആയിരിക്കും keep ചെയ്യുക, അവരുടെ shoulders നിങ്ങളെ face ചെയ്തായിരിക്കും നിൽക്കുക, കൈകൾ കെട്ടി നിൽക്കില്ല.


പിന്നെ എപ്പോഴും നിങ്ങളെ mirroring ചെയ്യാൻ ശ്രമിക്കും, നിങ്ങൾ നിൽക്കുന്ന അതേ സ്റ്റൈലിൽ നിൽക്കുക, നിങ്ങൾ ഇരുന്നാൽ അവരും പതിയെ ഇരിക്കുകയും ചെയ്യുക etc…


3. Touch you more - നിങ്ങളെ അവർ കൂടുതൽ തൊടുന്നു


ഇതിനോടകംതന്നെ അവർ നിങ്ങളുമൊത്തുള്ള എല്ലാ physical barriersഉം remove ചെയ്തിട്ടുണ്ടായിരിക്കും.


അതിനാൽ നിങ്ങൾ അവരുടെ കൂടെ നടക്കുമ്പോൾ അവർ നിങ്ങളോടു ചേർന്ന് നടക്കുന്നതും എപ്പോൾ അടുത്തേക്ക് ചെല്ലുമ്പോഴും തിരിച്ചു പൊകുമ്പോഴും shake hand തരുന്നതും accidentally എന്ന തരത്തിൽ നിങ്ങളെ touch ചെയ്യുന്നതുമെല്ലാം നിങ്ങൾക്ക് feel ചെയ്യാൻ സാധിക്കും.


4. Friends give you hints - അവരുടെ കൂട്ടുകാർ നിങ്ങൾക്കൊരുപാട് സൂചനകൾ തരും


നിങ്ങൾ അവരുടെ അടുത്തേക്ക് ചെന്നാൽ അവരുടെ friends പതിയെ ഒഴിഞ്ഞുപോവുകയും നിങ്ങളെ രണ്ടുപേരെയും ഒറ്റക്കിരിക്കാൻ അനുവദിക്കുകയും ചെയ്യുന്നു.


അവർ നിങ്ങളെ കാണാൻ വരുമ്പോൾ തനിച്ചായിരിക്കും വരുന്നത്, മാത്രമല്ല അവരെപ്പോഴും അവരുടെ friendsനോട് നിങ്ങളെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കും.


കൂടാതെ അവർ നിങ്ങളുടെ friendsൻ്റെ കാര്യത്തിൽ കൂടുതൽ interest കാണിക്കുകയും അവരെ impress ചെയ്യിച്ച് നിങ്ങളിലേക്ക് കൂടുതൽ അടുക്കാൻ ശ്രമിക്കുകയും ചെയ്യും.


5. Changes in their look - അവരുടെ ലുക്സിൽ മാറ്റങ്ങൾ കാണാം


നിങ്ങൾ അവരെ ഇത്രയും ദിവസം കണ്ട ഒരു lookൽ ആയിരിക്കില്ല അവർക്ക് നിങ്ങളോട് ഇഷ്ടം തോന്നിയാൽ പിന്നീട് കാണാൻ സാധിക്കുക.


അവരുടെ ഡ്രസ്സിംഗ് സ്റ്റൈൽ എല്ലാം ഒന്നുടെ improve ആയിക്കാണൻ സാധിക്കുന്നു, സൗന്ദര്യത്തിൻ്റെ കാര്യത്തിൽ ആവർ കൂടുതൽ ശ്രദ്ധിക്കുന്നു, കൂടുതൽ hygienic ആയിട്ടുണ്ടായിരിക്കും. ഈ മാറ്റങ്ങളെല്ലാം നിങ്ങളെ impress ചെയ്യണം എന്ന ഒറ്റ ഉദ്ദേശത്തോടെ ആയിരിക്കും.


6. Changes in their personality - അവരുടെ personalityയിലെ മാറ്റങ്ങൾ


അവർ കൂടുതൽ romantic ആയത് നിങ്ങൾക്ക് മനസ്സിലാകും. കൂടാതെ നിങ്ങൾ കൂടെ ഉള്ളപ്പോൾ അവർ കൂടുതൽ സന്തോഷിക്കുന്നു, kindnessഉം positivityയുമെല്ലാം കാണിക്കുന്നു.


എന്നാൽ നിങ്ങൾ പോകാൻ സമയമായാൽ അവരുടെ മുഖത്ത് ചെറിയ സങ്കടം കാണാൻ കഴിയും,


7. Find both have in common - രണ്ടുപേർക്കും പൊതുവായ കര്യങ്ങൾ കണ്ടെത്തുന്നു 


അവരെപ്പോഴും നിങ്ങൾക്ക് രണ്ടുപേർക്കും common ആയിട്ട് എന്തൊക്കെ കര്യങ്ങൾ ഉണ്ട് എന്ന് കണ്ടുപിടിക്കുകയും അത് എടുത്തു പറഞ്ഞ് നിങ്ങൾ തമ്മിലുള്ള connection strong ആക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.


കൂടാതെ അവർ പെട്ടന്ന് നിങ്ങളുടെ ഹോബികളിൽ കൂടുതൽ interest കാണിക്കുകയും അതിനു വേണ്ടി സമയം മാറ്റിവെക്കുന്നതും കാണാൻ സാധിക്കും.


8. They laugh at all of your jokes - അവർ നിങ്ങളുടെ എല്ലാ തമാശകൾക്കും ചിരിക്കുന്നു


എല്ലാവരും ഒരുമിച്ചിരിക്കുമ്പോൾ നിങ്ങൾ  പറയുന്ന തമാശക്ക് മറ്റാര് ചിരിച്ചില്ലെങ്കിലും,നിങ്ങൾ പറഞ്ഞ തമാശ അവർക്കിഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും അവർ അത് കേട്ട് ചിരിക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും,


9. Introduce you like a bestie - നിങ്ങളെ എപ്പോഴും അടുത്ത സുഹൃത്തായി മറ്റുള്ളവർക്കു മുന്നിൽ പരിചയപ്പെടുത്തുന്നു 


നിങ്ങൾക്കവരെ അതിക കാലത്തെ പരിചയമില്ലെങ്കിലും അവർ നിങ്ങളോടുപെരുമാറുന്നതും നിങ്ങളെ മറ്റുള്ളവർക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത് അവരുടെ best friend എന്ന രീതിയിൽ ആയിരിക്കും


10. Never talk about another crush - ഒരിക്കലും അവരുടെ മറ്റു crushനെ കുറിച്ച് സംസാരിക്കില്ല


അവരോരിക്കലും അവരുടെ മറ്റു crushനെ കുറിച്ചോ അല്ലെങ്കിൽ പഴയ girl friendനെ കുറിച്ചോ നിങ്ങളോടു സംസാരിക്കില്ല, മാത്രമല്ല നിങ്ങളോട് മറ്റാരെങ്കിലും romantic ആയി behave ചെയ്യുന്നത് അവർക്കിഷ്ടമായിരിക്കില്ല.



അപ്പോൾ ഇതൊക്കെയാണ് ആരെങ്കിലും നിങ്ങളെ രഹസ്യമായി ഇഷ്ടപ്പെടുന്നുണ്ടോ എന്ന് കണ്ടുപിടിക്കാനുള്ള മാർഗങ്ങൾ.


 അപ്പോൾ അടുത്ത പ്രാവശ്യം നിങ്ങളെ ഇഷ്ടമാണ് എന്ന് നിങ്ങൾ സംശയിക്കുന്ന വ്യക്തിയുടെ അടുത്ത് പോകുമ്പോൾ അവരെ observe ചെയ്യുകയും അവർ ഈ രീതിയിൽ എങ്ങനെയെങ്കിലും നിങ്ങളോട് പെരുമാറുന്നുണ്ടോ എന്ന് മനസ്സിലാക്കുകയും ചെയ്യുക.


Author Image

About Rohith
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design

അഭിപ്രായങ്ങളൊന്നുമില്ല: